Tuesday, February 17, 2026
Online Vartha
HomeHealthആഘോഷവേളകളിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ.

ആഘോഷവേളകളിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ.

Online Vartha
Online Vartha

തിരുവനന്തപുരം: ഉത്സവപ്പറമ്പുകൾ, തിരുനാൾ നഗരികൾ, സമ്മേളന പന്തലുകൾ എന്നിവിടങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആരോഗ്യദായകമായ ഒത്തുചേരൽ ഇടങ്ങളാക്കി മാറ്റാൻ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.ആഹാരപദാർത്ഥങ്ങൾ തയ്യാറാക്കുന്നതിന് ശുദ്ധജലമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനായി അംഗീകൃത ലാബിൽ ജല പരിശോധന നടത്തി സർട്ടിഫിക്കറ്റ്  ഉണ്ടായിരിക്കണം.ഉത്സവ മേഖലയായി പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തിയിട്ടുണ്ടെന്ന്  ഉറപ്പുവരുത്തുക.തിളപ്പിച്ചാറിയതും ശുദ്ധവുമായ കുടിവെള്ളം മാത്രമേ നൽകാവൂ.പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ ശുദ്ധജലത്തിൽ തന്നെ കഴുകണം.ആഹാരസാധനങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ വ്യക്തികൾക്കും പകർച്ചവ്യാധികളിൽ നിന്ന് വിമുക്തമാണെന്ന് തെളിയിക്കുന്ന ഹെൽത്ത് കാർഡ് സ്ഥാപനങ്ങളിൽ ഉണ്ടായിരിക്കണം.

ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന തൊഴിലാളികൾ വ്യക്തി ശുചിത്വം പാലിക്കേണ്ടതാണ്.ഭക്ഷണസാധനങ്ങൾ തയ്യാറാക്കുന്നതും സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും വിളമ്പുന്നതും വൃത്തിയുള്ള സ്ഥലത്തായിരിക്കണംവറുക്കാനും പൊരിക്കാനും പലഹാരങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കുന്ന എണ്ണ ഒരു പ്രാവശ്യം മാത്രമേ ഉപയോഗിക്കാവൂ.തുറസ്സായ സ്ഥലത്ത് ഭക്ഷണം പാചകം ചെയ്യാൻ പാടില്ല.ആഹാരം അടച്ചു സൂക്ഷിക്കുക.എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എഫ്.എസ്. എ. ഐ. രജിസ്ട്രേഷൻ/ ലൈസൻസ് നേടിയിരിക്കണം.പഴങ്ങൾ പച്ചക്കറികൾ ഉൾപ്പെടെ ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും ശുദ്ധജലത്തിൽ കഴുകി മാത്രമേ ഉപയോഗിക്കാവൂ.എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഫുഡ് സേഫ്റ്റി ടോൾഫ്രീ നമ്പർ-18004241125- ഉപഭോക്താക്കൾക്ക് കാണത്തക്ക വിധം ക്യാഷ് കൗണ്ടറിന് സമീപം പ്രദർശിപ്പിച്ചിരിക്കണം.

സ്ഥാപനങ്ങളിലെ വാഷ്ബേസിൻ വൃത്തിയായി സൂക്ഷിക്കണം. വായ കഴുകാനായി ശുദ്ധജലം മാത്രം നൽകുക.ഭക്ഷ്യവസ്തുക്കൾ നേരിട്ട് ന്യൂസ് പേപ്പറിൽ പൊതിഞ്ഞു നൽകരുത്.അന്നദാനം നടത്തുന്ന സംഘാടകരും സ്ഥാപനങ്ങളും നിർബന്ധമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചിരിക്കണം.അതാത് ദിവസം തന്നെ ഖര -ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കണം.നിയമപ്രകാരമുള്ള ലേബൽ വിവരങ്ങൾ ഇല്ലാതെ പാക്ക് ചെയ്ത ഭക്ഷണസാധനങ്ങൾ വിൽക്കാൻ പാടില്ല.നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ പാടില്ല.മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്കം, ക്ഷയം തുടങ്ങിയ സാംക്രമിക രോഗമുള്ളവർ പാചകം ചെയ്യാനോ വിളമ്പാനോ പാടില്ല.

പാചകപ്പുരകളിലെ മാറാല, കരി എന്നിവ സമയബന്ധിതമായി നീക്കം ചെയ്ത് വൃത്തിയാക്കണം.പാനീയങ്ങളിൽ ചേർക്കുന്ന ഐസ് ശുദ്ധമായ വെള്ളം ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് ഉറപ്പാക്കുക.ഐസ് സൂക്ഷിക്കുന്നതിന് തെർമോകോൾ പെട്ടികൾ ഉപയോഗിക്കാൻ പാടില്ല. വൃത്തിയുള്ള ഐസ് ബോക്സിലോ കണ്ടെയ്നറുകളിലോ ഫ്രീസറിലോ ആക്കി സൂക്ഷിക്കേണ്ടതാണ്.ഉത്സവ പരിസരത്ത് പുകവലി നിരോധിത ബോർഡുകൾ സ്ഥാപിക്കുകയും പുകയില ഉൽപ്പന്നങ്ങൾ, ലഹരിപദാർത്ഥങ്ങൾ എന്നിവയുടെ വിൽപ്പന നിരോധിക്കുകയും ചെയ്യുക.ഉത്സവ മേഖലയിൽ പൊതുജനങ്ങൾക്കായി മലമൂത്ര വിസർജ്ജന സൗകര്യം ഏർപ്പെടുത്തുകയും വൃത്തിയായി പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക.ഭക്ഷ്യ സ്ഥാപനങ്ങളിലെ കക്കൂസുകൾ പാചകപ്പുരയിൽ നിന്നും സുരക്ഷിത അകലത്തിലുള്ളതും അടച്ചുറപ്പുള്ളതും ആയിരിക്കണം.ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളിൽ നിന്നോ ഉത്സവ പറമ്പുകളിൽ നിന്നോ ടാറ്റൂ, പച്ചകുത്തൽ എന്നിവ ഒഴിവാക്കേണ്ടതാണ്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!