കഴക്കൂട്ടം : കഠിനംകുളം കായലിന്റെ ഭാഗമായ തോട്ടിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. പെരുമാതുറ സെൻട്രൽ ജുംആ മസ്ജിദിന് സമീപം തെരുവിൽ തൈവിളാകം വീട്ടിൽ റാഫി (46) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 7 മണിയോടെ മയ്യത്ത് പാലത്തിന് സമീപം കായലിനോട് ചേർന്ന തോട്ടിൽ കൊഞ്ച് പിടിക്കാനായി എത്തിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് മൃതദേഹം തോട്ടിൽ നിന്നും കരയിലേക്ക് മാറ്റി പരിശോധിച്ചപ്പോഴാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.അബദ്ധത്തിൽ കാല് വഴുതി തോട്ടിലേക്ക് വീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.






