Friday, December 13, 2024
Online Vartha
HomeMoviesകേട്ടപ്പോൾ കുറച്ച് ഓവറായി പോയില്ലേ എന്ന് തോന്നി ആഡംബര നൗകയ്ക്ക് തന്റെ പേരിട്ടതിൽ പ്രതികരിച്ച് നടൻ...

കേട്ടപ്പോൾ കുറച്ച് ഓവറായി പോയില്ലേ എന്ന് തോന്നി ആഡംബര നൗകയ്ക്ക് തന്റെ പേരിട്ടതിൽ പ്രതികരിച്ച് നടൻ ആസിഫ് അലി

Online Vartha
Online Vartha
Online Vartha

ആഡംബര നൗകയ്ക്ക് തന്റെ പേരിട്ടു എന്നറിഞ്ഞപ്പോൾ സന്തോഷവും അഭിമാനവും തോന്നിയെന്ന് നടൻ ആസിഫ് അലി.താൻ വാർത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും പേരിട്ടെന്ന കേട്ടപ്പോൾ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലായിരുന്നു നടൻ്റെ പ്രതികരണം.എനിക്കും സന്തോഷമുള്ള കാര്യമാണ്. ഒത്തിരി അഭിമാനം തോന്നി. അതിന്റെ താഴെ ഒരു കമന്റ് വന്നത് എങ്കിൽ ഇവനെ ഒരു ചില്ലുകൂട്ടിലിരുത്തി പുണ്യാളനായി പ്രഖ്യാപിക്കൂ എന്നാണ്. എല്ലാം ഇതിൻ്റെ ഭാഗമാണ്. അങ്ങനെ ഒരാൾക്ക് തോന്നി, അതിൽ ഒരുപാട് സന്തോഷം. ഞാനും അത് വാർത്തകളിലൂടെയാണ് അറിയുന്നത്. അദ്ദേഹത്തെ ഒരുപാട് പരിചയമുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കേട്ടപ്പോൾ എനിക്കും തോന്നി കുറച്ച് ഓവറായിപ്പോയില്ലേ എന്ന്’, ആസിഫ് അലി പറഞ്ഞു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!