തിരുവനന്തപുരം : വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനത്തിലൂടെ കോണ്‍ഗ്രസ്സിന്റെ സൗമ്യമുഖമായിമാറിയ പൊതുപ്രവര്‍ത്തകനായിരുന്നു അന്തരിച്ച ഡി.സി.സി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍. നായര്‍ എന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ അഭിപ്രായപ്പെട്ടു. ഇല്ലായ്മകളെ മറച്ചുവച്ച് അഭിമാനത്തിന് വിലകല്‍പ്പിച്ച അദ്ദേഹം സമരമുഖങ്ങളിലെ പതറാത്ത നേതാവുമായിരുന്നു. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഡി.സി.സി ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു വി.എം.സുധീരന്‍. ഡി.സി.സി പ്രസിഡന്റ് എന്‍.ശക്തന്‍ യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ചു. റ്റി.ശരത്ചന്ദ്രപ്രസാദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. നെയ്യാറ്റിന്‍കര സനല്‍, മണക്കാട് സുരേഷ്, മര്യാപുരം ശ്രീകുമാര്‍, എന്‍.പീതാംബരകുറുപ്പ്, കെ.മോഹന്‍കുമാര്‍, കരകുളം കൃഷ്ണപിള്ള, രമണി പി.നായര്‍, വര്‍ക്കല കഹാര്‍, പി.കെ.വേണുഗോപാല്‍, മണ്‍വിള രാധാകൃഷ്ണന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.






