കഴക്കൂട്ടം: ആക്കുളം പാലത്തിന് സമീപം ബ്രേക്ക് ചെയ്ത കാറിൻ്റെ പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു. തമിഴ്‌നാട് തൂത്തുക്കുടി നിഖിൽ നഗറിൽ 14-1597 ൽ ജോസ് പ്രിൻസിലി (37) ആണ് മരിച്ചത്. ടെക്നോപാർക്ക് ഫെയ്‌സ് 3-യിലെ വേ ഡോട്ട് കോം കമ്പനിയിലെ ജീവനക്കാരനായിരുന്നു.ബുധനാഴ്ച രാത്രി 9.15-ഓടെയായിരുന്നു അപകടം. മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്ക് ചെയ്ത് നിർത്തുന്നതിനിടെ പ്രിൻസിലി സഞ്ചരിച്ച ബൈക്ക് കാറിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് തുമ്പ പോലീസ് അറിയിച്ചു. തുടർന്ന് നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോസ് മരണപ്പെടുകയായിരുന്നു മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.






