നടിയും ഗായികയുമായ മീര നന്ദൻ വിവാഹിതയായി. ഇന്ന് ഗുരുവായൂരമ്പലത്തിൽ വച്ചാണ് മീരയും ശ്രീജുവും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.കഴിഞ്ഞ ദിവസം ഹൽദി ചിത്രങ്ങളും മീര പങ്കുവച്ചിരുന്നു. മാട്രിമോണി സൈറ്റിലൂടെയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. വിവാഹ ചിത്രങ്ങൾ മീര ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസ നേരുന്നത്