മുംബൈ: ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യയുടെ അനുമോദന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നിരവധി ആരാധകര്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വാങ്കഡെയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇതിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും അമ്മയും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ആരാധകരുടെ മനസ് കവർന്നത്.
രോഹിത് ശര്‍മ്മയുടെ അമ്മ പൂര്‍ണിമ ശര്‍മ്മയും അച്ഛന്‍ ഗുരുനാഥ് ശര്‍മ്മയും സ്റ്റേഡിയത്തിലെത്തിയിരുന്നു . അനുമോദന ചടങ്ങ് കാണാന്‍ ഗ്യാലറിയില്‍ നില്‍ക്കുന്ന മാതാപിതാക്കളുടെ ചിത്രവും വൈറലായിരുന്നു. ചടങ്ങ് കഴിഞ്ഞ് ഉടനെ തന്നെ രോഹിത് മാതാപിതാക്കളെ കാണാന്‍ സ്റ്റേഡിയത്തിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. മകനെ നേരിട്ട് കണ്ടതും കെട്ടിപ്പിടിച്ച് സ്‌നേഹ ചുംബനങ്ങളാല്‍ പൊതിയുന്ന അമ്മയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.