Thursday, November 7, 2024
Online Vartha
HomeKeralaഐഎഎസ് തലപ്പത്ത് അഴിച്ചുപണി ; തിരുവനന്തപുരം ഉൾപ്പെടെ മൂന്ന് ജില്ലകളിലെ കളക്ടർമാരെ മാറ്റി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി ; തിരുവനന്തപുരം ഉൾപ്പെടെ മൂന്ന് ജില്ലകളിലെ കളക്ടർമാരെ മാറ്റി

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: മൂന്നു ജില്ലാ കളക്ടർമാർക്ക് സ്ഥലംമാറ്റം നൽകി സർക്കാരിൻ്റെ ഉത്തരവിറങ്ങി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി കളക്ടർമാർക്കാണ് മാറ്റം. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജ്ജിനെ പിന്നോക്ക ക്ഷേമ ഡയറക്ടറാക്കിയാണ് മാറ്റി നിയമിച്ചത്. ഐടി മിഷൻ ഡയറക്ടറായ അനു കുമാരിയാണ് പുതിയ തിരുവനന്തപുരം കളക്ടർ. കോട്ടയം കളക്ടർ വി വിഘ്നേശ്വരിയെ ഇടുക്കിയിലേക്ക് മാറ്റി. ഇടുക്കി കളക്ടർ ഷീബാ ജോർജ്ജിനെ റവന്യൂവകുപ്പിലെ അഡീഷണൽ സെക്രട്ടറിയായും മാറ്റി. ജോണ്‍ വി സാമുവലാണ് പുതിയ കോട്ടയം കളക്ടർ. സപ്ലൈക്കോയിൽ നിന്നും മാറ്റിയ ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പിൻ്റെ ജോയിന്റ് സെക്രട്ടറിയായി നിയമനം നൽകി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!