കൊച്ചി: ഹിറ്റ് ചിത്രമായ ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമാണ് പൊലീസിൽ പരാതി നൽകിയത്.വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് പരാതി.ആർഡിഎക്സ് സിനിമ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് അഞ്ജന അബ്രഹാമിന്റെ പരാതി. സിനിമയ്ക്കായി 6 കോടി രൂപയാണ് പരാതിക്കാരി നൽകിയത് 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം. എന്നാൽ സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ല എന്ന് പരാതിക്കാരി പറയുന്നു.നേരത്തെ മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള ചിത്രത്തിലും സമാനമായ രീതിയിൽ പരാതിയുമായി നിർമ്മാതാക്കൾ രംഗത്തെത്തിയിരുന്നതും വലിയ ചർച്ചാവിഷയം ആയിരുന്നു ഇതിന് പിന്നാലെയാണ് ഇപ്പോൾ ആർ ഡി എസിനെതിരെ പരാതി ഉണ്ടാകുന്നത്.