തിരുവനന്തപുരം: വട്ടിയൂർക്കാവിൽ മൂന്നു വയസുകാരന്റെ ദേഹത്ത് ചൂടുചായ ഒഴിച്ചു. സംഭവത്തില്‍ അമ്മയുടെ രണ്ടാനച്ഛനെതിരെ കേസെടുത്ത് പൊലീസ്. കുടപ്പനക്കുന്ന് സ്വദേശി വിജയകുമാര്‍ എന്ന ഉത്തമനെതിരെയാണ് മണ്ണന്തല പൊലീസ് കേസെടുത്തത്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചാണ് അമ്മയുടെ രണ്ടാനച്ഛന്‍ പൊളളലേല്‍പ്പിച്ചത്. ഈ മാസം 24നായിരുന്നു സംഭവം. ജോലിക്ക് പോകേണ്ടതിനാല്‍ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏല്‍പ്പിക്കുകയായിരുന്നു. മുത്തച്ഛന്‍ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കുട്ടിയുടെ അച്ഛന്‍ അഭിജിത്ത് പറഞ്ഞു.