കൂറ്റൻ ഗ്രഹം ഭൂമിയിലേക്ക് വരുന്നുണ്ടെന്ന് മുന്നറിയിപ്പുമായി നാസ.260 അടിയോളം വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന് സ്റ്റച്യു ഓഫ് ലിബേർട്ടിയുടെ വലുപ്പമുണ്ടെന്ന് ശാസ്ത്രജഞന്മാർ പറയുന്നു.ഈ കൂറ്റൻ ഛിന്നഗ്രഹം ഇന്ന് ഭൂമിയുടെ ഏറ്റവും അടുത്തെത്തുമെന്നാണ് കണക്ക് കൂട്ടൽ. എന്നാൽ ഭൂമിക്ക് സുരക്ഷ ഭീഷണിയില്ലെങ്കിലും ഭാവിയിൽ ഉണ്ടാവാമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
ഭൂമിയോട് അടുത്ത് വരുന്ന ഛിന്നഗ്രഹങ്ങളെയും ധൂമകേതുകളെയും തിരിച്ചറിയുന്നതിനായി പ്രവർത്തിക്കുന്ന നാസയുടെ നിയർ ഒബ്ജകറ്റ് ഒബ്സർവേഷൻസ് പ്രോഗ്രാമാണ് ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. നാസയുടെ കാലിഫോർണിയയിലെ ജെറ്റ്പ്രൊപ്പൽഷൻ ലാബോറട്ടി ഛിന്നഗ്രഹത്തിൻ്റെ സഞ്ചാര പാത നിരീക്ഷിക്കുന്നുണ്ട്.ഓരോ വർഷവും ചെറുതും വലുതുമായ നിരവധി ഛിന്നഗ്രഹങ്ങളാണ് ഭൂമിയുടെ ഭ്രമണപഥത്തിന് സമീപത്ത് കൂടി കടന്നുപോകുന്നത്.