കഴക്കൂട്ടം: കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസൺ ഔസേപ്പിനെ റിമാൻഡ് ചെയ്തു. കഠിനംകുളം പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ കോട്ടയം ചിങ്ങവനത്ത് ഹോം നഴ്സായി ജോലി ചെയ്തിരുന്ന രാധാകൃഷ്ണന്റെ വീട്ടിലെത്തിച്ചും തുടർന്ന് ഒളിവിൽ താമസിച്ച ആലപ്പുഴയിലും കൊല്ലത്തും വീടുകളിലും തുടർന്ന് വർക്കലയിൽ വസ്ത്രം വാങ്ങിയ കടയിലും പെരുമാതുറയിലെ വാടകവീട്ടിലും മൊബൈൽഫോൺ വിറ്റ കടയിലും കൊല നടന്ന കഠിനംകുളം പാടിക്കവിളാകത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ കണ്ടിട്ടുള്ള ആതിരയുടെ പിതാവ്, പെരുമാതുറ വാടകവീട്ടിന്റെ ഉടമ, കൊല്ലാൻ ഉപയോഗിച്ച കത്തി വിറ്റ് കടയുടമ തുടങ്ങിയവരെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് തിരിച്ചറിയൽ പരേഡും നടത്തിയ ശേഷം വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.ജനുവരി 21നാണ് കൊലപാതകം നടന്നത്