Wednesday, June 18, 2025
Online Vartha
HomeTrivandrum Cityകാര്യവട്ടം ക്യാമ്പസിൽ കെ.എസ് യു - എസ് എഫ് ഐ സംഘർഷം; കേസെടുത്ത് ശ്രീകാര്യം...

കാര്യവട്ടം ക്യാമ്പസിൽ കെ.എസ് യു – എസ് എഫ് ഐ സംഘർഷം; കേസെടുത്ത് ശ്രീകാര്യം പോലീസ്

Online Vartha

തിരുവനന്തപുരം : കാര്യവട്ടം ക്യാംപസിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ് . പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷം സൃഷ്ടിച്ചതിന് ശ്രീകാര്യം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി നടന്ന സംഘർ‌ഷത്തിലാണ് കേസ്. ബിരുദ വിദ്യാർത്ഥികൾക്കുള്ള പ്രവേശനം ഇന്ന് നടക്കുന്നതിന് മുന്നോടിയായി ഇന്നലെ രാത്രി എസ്എഫ്ഐയും കെഎസ്‌യുവും ക്യാംപെയ്ൻ നടത്തുന്നതിനിടെയാണ് എസ്എഫ്ഐ- കെഎസ്‌യുസംഘർഷമുണ്ടായത്.

എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യു ജില്ലാ ജോയിന്റ് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചതായി കെഎസ് യു ആരോപിച്ചു. കെഎസ് യു ജില്ലാ ജോയിൻ്റ് സെക്രട്ടറി സാഞ്ചോസിനാണു മർദനമേറ്റത് എന്നാണ് പരാതി. അതേസമയം പുറത്ത് നിന്ന് ക്യാമ്പസിൽ എത്തിയവർ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് എസ്എഫ്ഐ ആരോപിച്ചു. ആരെയും മർദിച്ചിട്ടില്ലെന്നും ഹോസ്റ്റലിൽ അതിക്രമിച്ച കയറി വരെ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു എന്നും എസ്എഫ്ഐ പറഞ്ഞു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!