Sunday, February 16, 2025
Online Vartha
HomeKeralaഭൂമി വിൽപന വിവാദം;സംസ്ഥാന പോലീസ് മേധാവിക്കെതിരെ അന്വേഷണവുമായി ആഭ്യന്തരവകുപ്പ്

ഭൂമി വിൽപന വിവാദം;സംസ്ഥാന പോലീസ് മേധാവിക്കെതിരെ അന്വേഷണവുമായി ആഭ്യന്തരവകുപ്പ്

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: ഭൂമി വില്‍പ്പന വിവാദവുമായി സംബന്ധിച്ച കേസിൽ സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർവേസ് വാഹിബിനെതിരെ അന്വേഷണം ആരംഭിച്ച് ആഭ്യന്തര വകുപ്പ്. പരാതിക്കാരനായ ഉമര്‍ ഷരീഫില്‍ നിന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രേഖകള്‍ ശേഖരിച്ചു. വായ്പാ ബാധ്യതയുള്ള ഭൂമി വില്‍ക്കുന്നതിനായി കരാര്‍ ഉണ്ടാക്കിയെന്നാണ് തിരുവനന്തപുരം വഴുതക്കാട് സ്വദേശിയുടെ പരാതി. അഡ്വാന്‍സായി വാങ്ങിയ 30 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.വില്‍പ്പന കരാര്‍ ലംഘിച്ചെന്ന പരാതിയില്‍ ഷെയ്ക് ദര്‍വേസ് സാഹിബിന്റെ ഭാര്യ എസ് ഫരീദാ ഫാത്തിമയുടെ പേരിലുളള ഭൂമി ക്രയവിക്രയം ചെയ്യുന്നത് കഴിഞ്ഞ ദിവസം കോടതി തടഞ്ഞിരുന്നു. അതേ സമയം പണം പരാതിക്കാരന് തിരികെ കൊടുക്കുമ്പോള്‍ ജപ്തി ഒഴിവാകുമെന്നാണ് കോടതി വ്യവസ്ഥ.പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ അന്വേഷണം.

 

 

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!