താനാരാ..തനിവിടരാ’
എന്നറിയില്ലെങ്കിൽ ഞാൻ പറയാം
ഞാനാരാ. ഞാനിവിടാരാ …
എന്നോട് ചോദിക്ക് ഞാൻ പറയാം…’
ബി.കെ. ഹരിനാരായണൻ രചിച്ച്, ഗോപി സുന്ദർ ഈണമിട്ട്. ഹരിശങ്കറും റിമി ടോമിയും പാടി ഏറെ കൗതുകകരമായ ഈ ഗാനത്തിൻ്റെ വീഡിയോ സോംഗ് മെഗാ സ്റ്റാർ മമൂട്ടി തൻ്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു.ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ. (Who are you) എന്ന ചിത്രത്തിലേതാണ് ഈ ഗാനം.
മലയാളത്തിലെ യുവനിരയിലെ ഏറെ ജനപ്രിയരായ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ എന്നീ നടന്മാരും ദീപ്തി സതി,ചിന്നു ചാന്ദ്നി എന്നീ നടിമാരുമാണ് ഈ ഗാനരംഗത്തിലെ അഭിനേതാക്കൾ.ചിത്രത്തിൻ്റെ ടൈറ്റിലിന് ഏറെ സമാനതകളോടെയാണ് ഈ ഗാനം ഹരിദാസ് ചിത്രീകരിച്ചിരിക്കുന്നത്.
ഏറെ നർമ്മമുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള ഈ ഗാനം ചിത്രത്തിൻ്റെ പൊതുസ്വഭാവത്തോട് ഏറെ ചേർന്നുനിൽക്കുന്നതാണന്നു മനസ്സിലാക്കാം.ഗാനം പുറത്തുവന്ന ഏതാനും നിമിഷങ്ങൾക്കകം തന്നെ വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയായിൽലഭിച്ചിരിക്കുന്നത്.
ചിരിയുടെ അമരക്കാരൻ എന്നു വിശേഷിപ്പിക്കാവുന്ന റാഫിയുടെ തിരക്കഥയിൽ പൂർണ്ണമായും ഹ്യൂമർ ത്രില്ലർ ചിത്രമായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.പ്രധാനമായും ഒരു വീട്ടിനുള്ളിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്.സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളിലുള്ള മൂന്നു പേർ തികച്ചും അവിചാരിതമായി ഒരു സ്ഥലത്ത് എത്തപ്പെടുന്നു.ഇവരോടു ബന്ധമുള്ള ചിലരും കൂടി അവിടേക്ക് എത്തുന്നതോടെ ചിത്രം ഏറെ സങ്കീർണ്ണമാകുന്നു.ഇവിടെ ഓരോരുത്തർക്കും നിലനിൽപ്പിൻ്റേതായ പ്രശ്നങ്ങൾ.അവർ അഭിമുഖീകരിക്കുന്ന സംഘർഷങ്ങളാണ് ചിത്രത്തെ ഉദ്വേഗത്തിൻ്റെ മുൾമുനയിലേക്കു നയിക്കപ്പെടുന്നത്.
അജുവർഗീസ്, സ്നേഹാ ബാബു ,ജിബു ജേക്കബ്. എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഛായാഗ്രഹണം – വിഷ്ണു നാരായണൻഎഡിറ്റിംഗ് -വി. സാജൻ.കലാസംവിധാനം – സുജിത് രാഘവ്.മേക്കപ്പ് – കലാമണ്ഡലം വൈശാഖ്.കോസ്റ്റ്യും – ഡിസൈൻ – ഇർഷാദ് ചെറുകുന്ന്. ബഷീർ – രാജീവ് ഷെട്ടി .കോ-ഡയറക്ടർ – ഋഷി ഹരിദാസ്.കോ – പ്രൊഡ്യൂസർ – സുജ മത്തായി.എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – കെ ആർ..ജയകുമാർ, ബിജു എം.പി.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രവീണ എടവണ്ണപ്പാറ. ജോബി ആൻ്റണി.പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൻ പൊടുത്താസ്.വൺ ഡേ ഫിലിംസിൻ്റെ ബാനറിൽ ബിജു.വി. മത്തായി നിർമ്മിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് ഒമ്പതിന് വൺ ഡേ ഫിലിംസും , ഗുഡ് വിൽ എൻ്റെർടൈൻമെൻ്റും ചേർന്ന് പ്രദർശനത്തിനെത്തിക്കുന്നു.