Thursday, June 12, 2025
Online Vartha
HomeTrivandrum Cityപിഎംജിയിൽ വൻ തീപിടിത്തം ;തീ പടർന്നത് ടി വി എസ് സ്കൂട്ടർ ഷോറൂമിൽ

പിഎംജിയിൽ വൻ തീപിടിത്തം ;തീ പടർന്നത് ടി വി എസ് സ്കൂട്ടർ ഷോറൂമിൽ

Online Vartha

തിരുവനന്തപുരം: തലസ്ഥാനനഗരത്തില്‍ വന്‍ തീപിടുത്തം. പിഎംജിയിൽ പ്രവര്‍ത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്.നാല് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. എന്താണ് തീപിടിത്തത്തിന് കാരണം എന്ന് വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം . അപകട സമയത്ത് ജീവനക്കാര്‍ ആരും ഷോറൂമില്‍ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. സമീപത്തുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. എട്ടോളം ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് നിയന്ത്രണവിധേയമാക്കിയത് . 3 വാഹനങ്ങൾ പൂർണമായി കത്തി നശിച്ചു.  10 ഓളം വാഹനങ്ങൾക്ക് ഭാഗമായി കേടുപാട് ഉണ്ടായി . 2 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!