Thursday, January 15, 2026
Online Vartha
HomeTrivandrum Cityആദ്യ 'സൗരക്ഷിക പഞ്ചമി' പുരസ്‌കാരം അനീഷ് അയിലത്തിന്

ആദ്യ ‘സൗരക്ഷിക പഞ്ചമി’ പുരസ്‌കാരം അനീഷ് അയിലത്തിന്

Online Vartha
Online Vartha

തിരുവനന്തപുരം: ബാലഗോകുലത്തിന കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ സൗരക്ഷിക ബാലാവകാശ മേഖലയില്‍ ശ്രദ്ധേയ ഇടപെടലുകള്‍ക്കായി നല്‍കുന്ന ആദ്യ ‘സൗരക്ഷിക പഞ്ചമി പുരസ്‌കാരം’ ജന്മഭൂമി ലേഖകന്‍ അനീഷ് അയിലത്തിന് .10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് തിങ്കളാഴ്ച വൈകിട്ട് 4.30ന് തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.പ്രൊഫ. എ.എം. ഉണ്ണികൃഷ്ണന്‍, പി. ശ്രീകുമാര്‍, മനേഷ് ശ്രീകാര്യം, അഡ്വ. എം. ശശിശങ്കര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസക്കാരം നിര്‍ണ്ണയിച്ചത്. സാമൂഹിക പ്രതിബദ്ധതയോടെയും കുട്ടികളുടെ അവകാശ സംരക്ഷണത്തിനായും അനീഷ് എഴുതിയ നിരവധി ശ്രദ്ധേയ റിപ്പോര്‍ട്ടുകള്‍ പുരസ്‌കാരത്തിന് വഴിയൊരുക്കിയതായി സമിതി അഭിപ്രായപ്പെട്ടു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!