ഒട്ടനവധി ആരാധകരുള്ള നടനാണ് രാം ചരൺ. താരം നായകനായി വരുന്ന ചിത്രങ്ങള്‍ വൻ വിജയമാകാറുമുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയ്ക്കായി രാംചരൺ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആർസി 16 എന്ന സിനിമയ്ക്കായി രാം ചരൺ ഏകദേശം 120 കോടിയോളം രൂപയാണ് പ്രതിഫലമായി കൈപ്പറ്റുന്നത് എന്നാണ് വിവരം. മുൻസിനിമകളിൽ 100 കോടിയോളമായിരുന്നു നടന്റെ പ്രതിഫലം. ആർആർആർ എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ നടന് ഇന്ത്യൻ സിനിമ ലോകത്ത് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.