വിവാഹ വേദിയിലെ ആഘോഷങ്ങളും ആഹ്ലാദങ്ങളും മാത്രമല്ല അസാധാരണ സംഭവങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട് ഇപ്പോഴിതാ വിവാഹ വേദിയിലെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
വീഡിയോയിൽ വധുവും വരനും സ്റ്റേജിൽ ഇരിക്കുന്നത് കാണാം. പെട്ടെന്ന് ചുറ്റും കൂടുനില്‍ക്കുന്നവരെ അമ്പരപ്പിച്ച് വധു കരഞ്ഞ് തുടങ്ങുന്നു. ചുറ്റും കൂടി നില്‍ക്കുന്ന ബന്ധുക്കള്‍ വധുവിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ കരച്ചില്‍ അടക്കാനാകാതെ വധു വീണ്ടും വീണ്ടും ഏങ്ങലടിച്ച് കരയുന്നതും വീഡിയോയില്‍ കാണാം. വധുവിന്‍റെ പെട്ടെന്നുള്ള പെരുമാറ്റം എല്ലാവരെയും അമ്പരപ്പിച്ചു. ബന്ധുക്കളായ സ്ത്രീകള്‍ വധുവിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നു. അതേസമയം സമൂഹ മാധ്യമ ഉപയോക്താക്കള്‍ വരന്‍റെ രൂപത്തെയും നിറത്തെയുമാണ് കുറ്റപ്പെടുത്തിയത്. വൈറൽ ക്ലിപ്പ് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍, ‘പെൺകുട്ടി പ്രവർത്തിച്ച് കൊണ്ടിരുന്നു, അത് കാലുവിന് മനസ്സിലായില്ല.’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്