തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ പൗർണ്ണമിയായ ഞായറാഴ്ച നട തുറക്കും.ആദി ഗുരുവായ ശിവൻ സപ്തർഷികൾക്ക് യോഗ പകർന്നു കൊടുത്തതിന്റെ ഓർമ്മപ്പെടുത്തലായ ഗുരുപൂർണിമയും ഞായറാഴ്ച ആഘോഷിക്കും.മലയാളിയും ശ്രീരാമകൃഷ്ണ ആശ്രമങ്ങളുടെ മഠാധിപതിയുമായിരുന്ന സ്വാമി സ്വപ്രഭാനന്ദ മഹാരാജാണ് പൗർണ്ണമിക്കാവിലെ ഗുരുപൂർണ്ണിമക്ക് കാർമ്മികത്വം വഹിക്കുന്നത്.നിരവധി മഠങ്ങളിലെ മഠാധിപതിമാരും ഗുരുപൂർണ്ണിമയിൽ പങ്കെടുക്കുന്നുണ്ട്.ഞായറാഴ്ച രാവിലെ മുതൽ കായംകുളം സനാതന ആദ്ധ്യാത്മിക പഠന കളരിയുടെ രാമായണ മാസ കലാപരിപാടികൾ അരങ്ങേറും.
11 മുതൽ 12 വരെ തിരുവനന്തപുരം ശിവദം ഗ്രൂപ്പിന്റെ തിരുവാതിര.12 മുതൽ 2 വരെ കുന്നമ്പുഴ തത്വമസി ഭജൻസിന്റെ ഭജനാമൃതം.2 മുതൽ 3 വരെ മംഗലത്തുകോണം ചിലമ്പ് അവതരിപ്പിക്കുന്ന തിരുവാതിര,3 മുതൽ 4 വരെ കല്ലിയൂർ ത്രയംബക നൃത്തസംഘത്തിന്റെ തിരുവാതിര,4.30 മുതൽ 6.15 വരെ കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തംബുരുവും പൗർണ്ണമിക്കാവ് ക്ഷേത്രവും ചേർന്ന് അമ്പതിൽപ്പരം വീണ കലാകാരൻമാരുടെ വൈണികാർച്ചന,6.15 മുതൽ 7.15 വരെ സ്വാതി തിരുനാൾ സംഗീത കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ലേഖാ തങ്കച്ചിയുടെ മോഹിനിയാട്ടം,7.15 മുതൽ 8.15 വരെ അരകത്ത് ദേവീ ക്ഷേത്രം മാതൃസമിതിയുടെ ഭജനാമൃതവും തിരുവാതിരയും,8.15 മുതൽ 9 വരെ തിരുവനന്തപുരം നാട്യദർപ്പണയുടെ നൃത്തനൃത്യങ്ങൾ.ശനി ദോഷമുള്ളവർക്ക് ശനീശ്വരന്റെ നടയിൽ പൂജകൾ ചെയ്യാമെന്നും രാവിലെ 4 30 മുതൽ രാത്രി 10 മണി വരെ നട തുറന്നിരിക്കുമെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.