ഹൊറർ സിനിമകളിൽ പ്രത്യേക ഫാൻബേസുള്ള ചിത്രങ്ങളാണ് കോൺജറിങ് ഫ്രാഞ്ചൈസിയിലേത്. 12 വർഷത്തിന് മുൻപ് ആരംഭിച്ച സീരീസിന്റെ അവസാന ഭാഗം അടുത്ത വർഷം റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകൾ. അടുത്ത വർഷം സെപ്തംബർ 26 ന് ചിത്രം റിലീസ് ചെയ്യുമെന്ന് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.തിരക്കഥാകൃത്ത് ഡേവിഡ് ലെസ്ലി ജോൺസൺ-മക്ഗോൾഡ്രിക്ക് സിനിമയുടെ നിർമ്മാണത്തിലാണ് . ഫ്രാഞ്ചൈസിയുടെ ആരാധകർക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു ക്ലൈമാക്സ് ഒരുക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ.