ശ്രീകാര്യം : വസ്തു തർക്കത്തെ തുടർന്ന് വീഡിയോ എടുത്ത വീട്ടമ്മയെയും സഹായിയേയും ഉപദ്രവിച്ച കേസിലെ യുവാവ് അറസ്റ്റിൽ. പൗഡികോണം രശ്മി ഭവൻ ജയ് പുരത്ത് രഞജിത് ( 39) ആണ് അറസ്റ്റിലായത്. പൗഡിക്കോണം, ഇലഞ്ഞിമൂട്, തെക്കതിനോട് ചേർന്നുള്ള വസ്തുവിൽ ചൊവ്വാഴ്ച ഉടമസ്ഥയും, കാര്യസ്ഥനുമായി എത്തിയ സമയം സർവ്വേ ക്കല്ല് ഇളകി കിടക്കുന്നത് കണ്ട് വസ്തുവിന്റെ സമീപം താമസിക്കുന്ന ആളോട് വിവരം തിരക്കി ഇതിലുള്ള വിരോധത്താൽ പ്രകോപിതനായി കാര്യസ്ഥനെ അസഭ്യം വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തത് കണ്ട് വീട്ടമ്മ കൈവശമുള്ള ഫോൺ ഉപയോഗിച്ച് റെക്കോർഡ് ചെയ്തത് ഇഷ്ടപ്പെടാതെ ഇയാൾ വീട്ടമ്മയെ മർദ്ദിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.തുടർന്ന് നൽകിയ പരാതിയിലാണ് അറസ്റ്റ് ഉണ്ടായത്