സിജു വിൽസൻ, ബാലു വർഗീസ്, ധീരജ് ഡെന്നി തുടങ്ങിയവർ അണിനിരക്കുന്ന പുഷ്പകവിമാനം എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. നവാഗതനായ ഉല്ലാസ് കൃഷ്ണ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകരായ ബി ഉണ്ണികൃഷ്ണൻ, എം പത്മകുമാർ, അമൽ നീരദ്, ദിലീഷ് പോത്തൻ, ജൂഡ് ആന്തണി ജോസഫ്, വിപിൻ ദാസ്, അൽത്താഫ് സലിം, ഷാഹി കബീർ, പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ് തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ഒരു നിമിഷത്തിന് നിങ്ങളുടെ ജീവിതം മാറ്റാവാനും എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈൻ. പ്രണയം, സൗഹൃദം, അതിജീവനം എന്നിവയ്ക്ക് പ്രാധാന്യം നൽകി ആക്ഷൻ മൂഡിൽ ഒരുക്കിയിട്ടുള്ള ചിത്രമാണിത്. രാജ് കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ആരിഫാ പ്രൊഡക്ഷൻസ്.
സന്ദീപ് സദാനന്ദനും ദീപു എസ് നായരും ചേർന്ന് തിരക്കഥ രചിച്ച ചിത്രം നഗര ജീവിതത്തിൻ്റെ പശ്ചാത്തലത്തിൽ സൗഹൃദത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥ രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നിവിൻ പോളിയുടെ ഒഫിഷ്യൽ പേജിലൂടെയാണ് റിലീസ് ചെയ്തത്.