കഴക്കൂട്ടം : തുമ്പയിലെ നെഹ്റു ജംഗ്ഷനിൽ സമീപം യുവാക്കൾക്ക് നേരേ ബോംബേറ്.രണ്ടുപേർക്ക് ഗുരുതര പരിക്ക്. ക്രിമിനൽ കേസിലെ പ്രതികളായ അഖിലിനും വിവേകിനുമാണ് പരിക്കേറ്റത്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുമ്പയിലെ നെഹ്റു ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.ഇവിടെ നിൽക്കുകയായിരുന്ന ഇവർക്ക് നേരെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം ബോംബെറിയുകയായിരുന്നു.തുമ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു