കോടമഞ്ഞും ചന്നംപിന്നം ചെയ്യുന്ന മഴയുടെയും അകമ്പടിയോടെ, ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന പുതിയ സിനിമയുടെ ചിത്രീകരണം പീരുമേട്ടിൽ ആരംഭിച്ചു.നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റെണി നിർമ്മിക്കുന്നു.ഏലപ്പാറ – വാഗമൺ റൂട്ടിലൂടെ സഞ്ചരിച്ചെത്തുന്ന ഒരു കുന്നിൻ മുകളിലെമനോഹരമായ തേയിലത്തോട്ടങ്ങളുടെയും. ഏലത്തോട്ടത്തിൻ്റേയും നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു വലിയ എസ്റ്റേറ്റ് ബംഗ്ളാവായിരുന്നു ചിത്രീകരണത്തിന് ആരംഭം കുറിച്ചത്.ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഔസേപ്പിൻ്റെ തറവാടായിട്ടാണിവിടം ചിത്രീകരിക്കുന്നതെന്ന് സംവിധായകനായ ശരത്ചന്ദ്രൻ പറഞ്ഞു.
അപ്പനും മക്കളും അടങ്ങുന്ന സമ്പന്നമായ ഒരു കുടുംബത്തിൽ അരങ്ങുന്ന സംഭവവികാസങ്ങളാന്ന് തികഞ്ഞ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്നത്.
ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ എന്നിവരാണ് മക്കളെ പ്രതിധീകരിക്കുന്നത്.ജോജി മുണ്ടക്കയം, കനി കുസൃതി ജയിംസ് എല്യാ, അഞ്ജലി കൃഷ്ണാ ശ്രീരാഗ്. സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ,സെറിൻ ഷിഹാബ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.