Sunday, July 26, 2026
Online Vartha
Homeപൊള്ളലേറ്റ് ചികിത്സയിലായിരുന്ന കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി മരിച്ചു
Array

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി മരിച്ചു

Online Vartha
Online Vartha
Online Vartha

കിളിമാനൂർ : ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം പാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് ചോർന്ന് തീ പടർന്ന് പൊള്ളലേറ്റ  ക്ഷേത്ര മേൽശാന്തി മരിച്ചു .കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി അഴൂർ പെരുങ്കുഴി മുട്ടപ്പലം ഇലങ്ക മഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത് .കഴിഞ്ഞ മാസം 30 ന് വൈകുന്നേരമായിരുന്നു അപകടം. ക്ഷേത്ര തിടപ്പള്ളിയിൽ നിവേദ്യ പായസം പാചകം ചെയ്‌തശേഷം വീണ്ടും തിടപ്പള്ളിയിൽ വിളക്കുമായി കയറിയപ്പോഴായിരുന്നു അപകടം . ഉടനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ മരിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!