ശ്രീകാര്യം: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ.തമ്പാനൂർ കീഴേപുളിക്കൽ വീട്ടിൽ വിഷ്ണു എസ്.കുമാർ (24) നെയാണ് തിരുവനന്തപുരം എക്സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും തുമ്പ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് കഴക്കൂട്ടം എക്സൈസ് ഓഫീസിന് മുന്നിൽ നിന്നും യുവാവ് അറസ്റ്റിലായത്. ഇയാളുടെ കൈയ്യിൽ നിന്ന് 9 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ട്രെയിനിൽ കഴക്കുട്ടം റയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ വിഷ്ണുവിനെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത് ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിൽപനക്കായി എത്തിച്ചതാണെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞത്.