പോത്തൻകോട് : വാവറ അമ്പലത്തിൽ കാർ കുഴിയിലേക്ക് വീണ് അപകടം.കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.പോത്തൻകോട് നിന്ന് വാവർ അമ്പലം ഭാഗത്തേക്ക് വന്ന കാറാണ് നിയന്ത്രണംവിട്ട് സമീപത്തെ വീടിൻറെ ഗേറ്റ് തകർത്തു പട്ടിക്കൂട് തകർത്തും കുഴിയിലേക്ക് വീണത്.കാർ ഓടിച്ചിരുന്ന മാമം സ്വദേശി മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഇയാൾക്ക് പരിക്കേറ്റു.