കൊച്ചി: താരസംഘടനയായ അമ്മയ്‌ക്കെതിരെ നടി ദിവ്യ ഗോപിനാഥ്. നടന്‍ അലന്‍സിയറിനെതിരെയാണ് ഗുരുതരമായ ആരോപണം നടി ഉന്നയിച്ചിരിക്കുന്നത്. ആഭാസം എന്ന സിനിമയുടെ സെറ്റില്‍ വെച്ച് അലന്‍സിയര്‍ മോശമായി പെരുമാറിയെന്നാണ് ദിവ്യ ആരോപിക്കുന്നത്. 2018ല്‍ തന്നെ താരസംഘടനയായ അമ്മയില്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍ സംഘടന നടപടിയെടുത്തില്ലെന്നും നടി പറഞ്ഞു. തന്റെ പരാതിയില്‍ ഇതുവരെ മറുപടി പോലും അമ്മ നല്‍കിയിട്ടില്ലെന്നും ദിവ്യ ഗോപിനാഥ് വ്യക്തമാക്കി. അലയന്‍സിയര്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഹേമ കമ്മിറ്റിയിലും ദിവ്യ മൊഴി നല്‍കിയിരുന്നു.