പോത്തൻകോട് : ശിശുവികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിലുള്ള അഴൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2024 ഒക്ടോബർ 10ന് 18 വയസ് പൂർത്തിയായവരും 46 വയസ്സ് കഴിയാത്തവരും അഴൂർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരുമായ വനികൾ ആയിരിക്കണം. വർക്കർമാരുടെ യോഗ്യത പത്താം ക്ലാസ് പാസാണ്. ഹെൽപ്പർമാർ പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയാവുന്നവരുമായിരിക്കണം. പട്ടിക ജാതി/പട്ടിക വർഗ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.
പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ 26 വൈകിട്ട് അഞ്ച് വരെ പോത്തൻകോട് മിനി സിവിൽ സ്റ്റേഷൻ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി കാര്യാലയത്തിൽ സമർപ്പിക്കാവുന്നതാണ്. അപേക്ഷാഫോം പോത്തൻകോട് ശിശുവികസന പദ്ധതി കാര്യാലയം, അഴൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ, അഴൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുമെന്ന് ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 0471 2411537