Tuesday, April 22, 2025
Online Vartha
HomeTrivandrum Ruralആറ്റിങ്ങൽ ഇരട്ടക്കൊലപാതകം; അനുശാന്തിക്ക് ജാമ്യം നൽകരുതെന്ന് സുപ്രീംകോടതിയിൽ സംസ്ഥാനം;കാഴ്ച നഷ്ടമായത് പോലീസ് അതിക്രമത്തിൽ അല്ലെന്ന് സത്യവാങ്മൂലത്തിൽ

ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം; അനുശാന്തിക്ക് ജാമ്യം നൽകരുതെന്ന് സുപ്രീംകോടതിയിൽ സംസ്ഥാനം;കാഴ്ച നഷ്ടമായത് പോലീസ് അതിക്രമത്തിൽ അല്ലെന്ന് സത്യവാങ്മൂലത്തിൽ

Online Vartha
Online Vartha

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിൽ ജാമ്യം തേടിയുള്ള രണ്ടാം പ്രതി അനുശാന്തിയുടെ ഹർജി തള്ളണമെന്ന് കേരളം. കുറ്റകൃതൃവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ടെന്നും കണ്ണിന് കാഴ്ച്ച നഷ്ടമായത് പൊലീസ് അതിക്രമത്തിൽ എന്ന ആരോപണം വ്യാജമാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. കാഴ്ച നഷ്ടമായത് പൊലീസ് അതിക്രമത്തിലെന്ന വാദം കോടതിയുടെ ദയ ലഭിക്കാനാണ് ഉന്നയിക്കുന്നതെന്നും ശിക്ഷ റദ്ദാക്കരുതെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് സത്യവാങ്മൂലം സമർപ്പിച്ചത്

 

അനു ശാന്തിയുമായി ഗൂഢാലോചന നടത്തി കേസിലെ ഒന്നാം പ്രതി നിനോ മാത്യ അനുശാന്തിയുടെ മൂന്നര വയസ്സായ മകളെയും ഭര്‍തൃ മാതാവിനെയും വെട്ടിക്കൊല്ലപ്പെടുത്തിയെന്നാണ് കേസ്. 2014 ഏപ്രില്‍ 16നായിരുന്നു സംഭവം. വിചാരണക്കോടതി നിനോ മാത്യുവിന് വിധിച്ച വധ ശിക്ഷ 25 വര്‍ഷം തടവായി കുറച്ച ഹൈക്കോടതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശരിവയ്ക്കുകയായിരുന്നു. ടെക്നോപാർക്കിലെ ജീവനക്കാരായിരുന്നു നിനോ മാത്യുവും അനുശാന്തിയും. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. മുൻപ് വിവാഹിതയായിരുന്ന അനുശാന്തിക്ക് ഈ ബന്ധത്തിൽ നാല് വയസ് പ്രായമുണ്ടായിരുന്ന കുഞ്ഞുണ്ടായിരുന്നു. തങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിന് തടസമാകുമെന്ന് കണ്ടാണ് കുഞ്ഞിനെയും അനുശാന്തിയുടെ ഭർതൃമാതാവിനെയും കൊലപ്പെടുത്തിയതെന്നാണ് കേസ്.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!