കിളിമാനൂർ : മിനിലോറിക്ക് പിന്നിൽസ്കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം എം സി റോഡ് പുളിമാത്തിൽ ആണ് അപകടമുണ്ടായത്.പുലർച്ചെ രണ്ടുമണിക്ക് ആയിരുന്നു സംഭവം.പുളിമാത്ത് സ്വദേശികളായരഞ്ജു (36) അനി (40) എന്നിവരാണ് അപകടത്തിൽ മരിച്ചത്.റോഡിൻറെ സൈഡിൽപാർക്ക് ചെയ്തിരുന്ന മിനി ലോറിയുടെ പുറകിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു.റോഡിലേക്ക് തെറിച്ച് വീണസ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു.ഇവരെ മെഡിക്കൽ കോളേജ്ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.