ഇന്ത്യയിലെ ആദ്യത്തെ കൊർവെറ്റ് സ്റ്റിംഗ്‌റേ സി8 സൂപ്പർകാർ കേരളത്തിലേക്ക് എത്തുന്നു. എൻആർഐ ബിസിനസ്സ് മാനും ആക്‌സിസ് ഗ്രൂപ്പ് സിഇഒയുമായ ഡോ. നിതിൻ രവീന്ദ്രൻ നായരുടെ ഉടമസ്ഥതയിലുള്ള കാറാണ് കേരളത്തിൽ എത്തുന്നത്. ലോകമെമ്പാടുമുള്ള കാർ പ്രേമികളുടെ മനസ്സു കീഴടക്കിയ വാഹനമാണ് കൊർവെറ്റ് സ്റ്റിംഗ്‌റേ. സെപ്റ്റംബർ ആദ്യവാരത്തോടെ ആദ്യമായി ഈ വാഹനം ഇന്ത്യയിലെ റോഡുകളിൽ, പ്രത്യേകിച്ച് കേരളത്തിൽ, ഓടുന്നത് കാണാനാകും
*ശക്തിയുടെയും കൃത്യതയുടെയും പ്രതീകം*
കോർവെറ്റ് സ്റ്റിംഗ്‌റേ സി8 കേവലം ഒരു സ്പോർട്സ് കാർ അല്ല; ശക്തിയുടെയും കൃത്യതയുടെയും പ്രതീകമാണ്. പെർഫോമൻസ് പാക്കേജുകളോടുകൂടി സജ്ജീകരിച്ചിരിക്കുന്ന ഈ സൂപ്പർകാർ, 6200 സിസി വി8 എഞ്ചിനോടുകൂടി , ഇത് 670 ഹോഴ്സ്‌പവർ, 828 പൗണ്ട്-ഫീറ്റ് ടോർക്ക് എന്നിവ നൽകുന്നു. 3,670 പൗണ്ട് ഭാരമുള്ള സ്റ്റിംഗ്‌റേ, 0 മുതൽ 100 കിമീ വരെ 2.6 സെക്കൻഡിനുള്ളിൽ വേഗത കൈവരിക്കും. വാണിജ്യ വിപണിയിൽ ഏറ്റവും വേഗത്തിലും ശക്തിയുള്ള സൂപ്പർകാറുകളിൽ ഒന്നായി ഇതിനെ സ്ഥാനപ്പെടുത്തുന്നു.മിഡിൽ ഈസ്റ്റിൽ വിവിധ ബിസിനസ് സംരംഭങ്ങൾ വിജയകരമായി വികസിപ്പിച്ചെടുത്ത ഡോ. നിതിൻ രവീന്ദ്രൻ, ഇപ്പോൾ തന്നെ ശ്രദ്ധ ഇന്ത്യയിൽ വ്യാപിപ്പിക്കുകയാണ്. ഈ സഹചര്യത്തിലാണ് കോർവെറ്റ് സ്റ്റിംഗ്‌റേ സി8 കേരളത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്. ഈ കാർ മസ്‌കറ്റ്, ഒമാനിൽ നിന്ന് ഷിപ്പുചെയ്യുകയും ഉടനെ കൊച്ചിയിൽ എത്തും. ഇന്ത്യയിലേക്ക് ഒരു സൂപ്പർകാർ ഇതാദ്യമായല്ല ഡോ. നിതിൻ കൊണ്ടുവരുന്നത്. മുമ്പ് അദ്ദേഹം ഇന്ത്യയിൽ ആദ്യമായി ലോട്ടസ് ഇലൈസ് സൂപ്പർചാർജ്ഡ് കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അതും ഇന്ത്യയിലെ കാർ പ്രേമികൾക്ക് പുതിയ അനുഭവമായിരുന്നു.
“എനിക്ക് ഡ്രൈവിംഗ് ഇഷ്ടമാണ്, സ്വന്തം നാട്ടിലെ റോഡുകളിൽ ഏറ്റവും ശക്തമായ കാർ ഡ്രൈവ് ചെയ്യുന്നത് ആസ്വദിക്കുന്നു” ഡോ. നിതിൻ പറഞ്ഞു. കാർ പ്രേമികളായ സുഹൃത്തുക്കളുടെ ഇടയിൽ ഡോ. നിതിന്റെ കാർപ്രേമം അറിയപ്പെടുന്ന ഒന്നാണ് ‘ഡോ. നിതിൻ രവീന്ദ്രൻ നായർ, ഈ നീക്കത്തിലൂടെ, തന്റെ വ്യക്തിഗത ബ്രാൻഡ് വളർത്തുന്നതുമാത്രമല്ല, ഇന്ത്യയിലെ കാർവിപണി രംഗത്ത് ലക്ഷോറിയും പെർഫോമൻസും പുതിയ തലത്തിലേക്ക് ചർച്ച കൊണ്ടുവരാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു.