Wednesday, January 15, 2025
Online Vartha
HomeTrivandrum Ruralമംഗലപുരത്ത് ലഹരി മാഫിയയുടെ ആക്രമണം ; യുവാവിന് വെട്ടേറ്റു

മംഗലപുരത്ത് ലഹരി മാഫിയയുടെ ആക്രമണം ; യുവാവിന് വെട്ടേറ്റു

Online Vartha
Online Vartha
Online Vartha

പോത്തൻകോട് : ലഹരി മാഫിയയുടെ ആക്രമണത്തില്‍ യുവാവിന് വെട്ടേറ്റു. മംഗലപുരം കോറടിയിലാണ് സംഭവം. യുവാവിനെ പിന്തുടര്‍ന്ന് ലഹരി മാഫിയാ സംഘം വെട്ടുകയായിരുന്നു. ആക്രമിച്ചത് ..മംഗലപുരം ഖബറഡി സ്വദേശി നൗഫൽ (27) നാണ് വെട്ടേറ്റത്. കബറടി റോഡിൽ വെച്ച് ബൈക്കിലെത്തിയ രണ്ട് പേർ നൗഫലിനെ വെട്ടാൻ ശ്രമിച്ചപ്പോൾ തൊട്ടടുത്തുള്ള കടയിലേക്ക് ഓടി കയറുകയായിരുന്നു. തുടർന്ന് അക്രമികൾ പിന്തുടർന്ന് കടയിലേക്ക് കയറി നൗഫലിനെ വെട്ടുകയായിരുന്നു.

 

കൈക്കും കാലിലും ഗുരുതരമായി പരിക്കേറ്റ നൗഫലിനെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാപ്പാ കേസ് പ്രതികളായ ഷഹീൻ കുട്ടൻ, അഷറഫ് എന്നിവർ ചേർന്നാണ് നൗഫലിനെ വെട്ടിയത്. നൗഫലിനെ വെട്ടാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ മംഗലപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!