Saturday, January 18, 2025
Online Vartha
HomeInformationsഇന്നും വൈദ്യുതി നിയന്ത്രണം; രാത്രി 7 മണി മുതൽ 11 മണി വരെ

ഇന്നും വൈദ്യുതി നിയന്ത്രണം; രാത്രി 7 മണി മുതൽ 11 മണി വരെ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം : വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി ആവശ്യകതയിൽ വന്ന വലിയ വർധനവും ഝാർഖണ്ടിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ജനറേറ്റർ തകരാറിലായതിനെത്തുടർന്ന് ലഭിക്കേണ്ട വൈദ്യുതിയിൽ വന്ന അവിചാരിതമായ കുറവുമാണ് കാരണം.പീക്ക് സമയത്ത് (വൈകീട്ട് ഏഴുമണി മുതൽ രാത്രി 11 വരെ) വൈദ്യുതി ലഭ്യതയിൽ 500 MW മുതൽ 650 MW വരെ കുറവ് പ്രതീക്ഷിക്കുന്നതായി കെ.എസ്.ഇ.ബി അറിയിച്ചു. പവർ എക്സ്ചേഞ്ച് മാർക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.വൈകീട്ട് ഏഴ് മണി മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും കെ എസ് ഇ ബി അറിയിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!