പോത്തൻകോട് : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വെജിറ്റേറിയൻ രുചിവൈവിദ്ധ്യങ്ങൾ നിറച്ച് ശാന്തിഗിരി ഫെസ്റ്റിൽ ഭക്ഷ്യമേളയ്ക്ക് തുടക്കമായി. ദോശയിൽ തന്നെ ഇരുപത്തൊന്ന് തരം വൈറൈറ്റികളുണ്ട്. നോർത്ത് ഇൻഡ്യൻ വിഭവങ്ങളായ പാനിപൂരി, ചോലെ ഭട്ടുരെ, ചൈനീസ് വിഭവങ്ങളായ ഗോബി മഞ്ചൂരിയന്‍ എന്നിവയ്ക്കു പുറമെ വിവിധതരം നൂഡില്‍സും ബിരിയാണിയും . സിംഗപ്പൂര്‍ ഫ്രൈഡ് റൈസിനായി മാത്രം പ്രത്യേകം കൗണ്ടർ. ഫെസ്റ്റ് നഗരിയുടെ ഹൃദയഭാഗത്ത് ക്രമീകരിച്ചിട്ടുളള അതിവിശാലമായ ഫുഡ് കോർട്ടിൽ പഞ്ചാബി ഡാബയും നാടന്‍ വിഭവങ്ങളായ പാല്‍ കപ്പ, തേങ്ങ പത്തിരി, നെയ് പത്തിരി, ആവിയില്‍ പുഴുങ്ങിയ വിവിധതരം പലഹാരങ്ങൾ, പായസം, പ്രഥമന്‍, സേമിയ തുടങ്ങിയവയുമുണ്ട്. 72 തരം വിഭവങ്ങള്‍ ചേര്‍ത്ത മെഗാ സദ്യയും ഭക്ഷ്യമേളയുടെ ഭാഗമാണ്. മെഗാസദ്യയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യണം. ഫോൺ : 6238234837, 7736334246
ഫെസ്റ്റിൽ ഭക്ഷ്യമേളയുടെ ഉദ്ഘാടനം വി.ജോയി എം.എൽ.എ നിർവഹിച്ചു.ചടങ്ങിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗം കെ.സജീവ്, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആര്‍.സഹീറത്ത് ബീവി, ഫെസ്റ്റ് കോര്‍ഡിനേഷന്‍ ചീഫ് ജനനി പൂജ ജ്ഞാന തപസ്വിനി, സ്വാമി മനുചിത്ത് ജ്ഞാനതപസ്വി, ജനനി കൃപ ജ്ഞാന തപസ്വിനി എന്നിവര്‍ പങ്കെടുത്തു.
ഫെസ്റ്റ്നഗരിയിൽ അപൂർവ്വ ഇനം അങ്ങാടിമരുന്നുകൾ ഉൾപ്പടെയുളള അങ്ങാടിപ്പുരയുടെ ഉദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. പലരും കേട്ടിട്ടുളള, എന്നാൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അങ്ങാടി മരുന്നുകൾ ഫെസ്റ്റിൽ കാണാൻ സാധിക്കുന്നു. ഭാരതത്തിന്റെ ചികിത്സാവിഭാഗങ്ങളെയും ഔഷധങ്ങളുടെ കലവറയെയും പുതുതലമുറയ്ക്ക് കൂടി പരിചയപ്പെടുത്തി നൽകാൻ പ്രദർശനം ഗുണകരമാകുമെന്ന് എം.എൽ.എ പറഞ്ഞു. ഉദ്ഘാടകനെ മയില്‍പ്പീലികൊണ്ടുണ്ടാക്കിയ ചെണ്ട് നല്‍കിയാണ് വരവേറ്റതും നാടയ്ക്ക് പകരം വാഴപ്പോള ഉപയോഗിച്ചതും അതിഥികൾക്ക് ഔഷധക്കൂട്ട് ഉപയോഗിച്ച് തയ്യാറാക്കിയ ജാപ്പി വിതരണം ചെയ്തതും അങ്ങാടിപ്പുരയുടെ ഉദ്ഘാടന ചടങ്ങിനെ വ്യത്യസ്തമാക്കി. രാമച്ചം, ചുക്ക്, കുറുന്തോട്ടി, ശതകുപ്പ, ത്രിഫല, നാല്പ്പാമരം, കസ്തുരി മഞ്ഞൾ, പച്ചകർപ്പൂരം തുടങ്ങിയ നൂറിലധികം അങ്ങാടിമരുന്നുകളുടെ സുഗന്ധവും കാഴ്ചയും സമ്മാനിക്കുന്നത് അറിവിന്റെ പുതിയതലങ്ങളാണ്. നാല്തിലേറെ വര്‍ഷത്തെ ചികിത്സാപാരമ്പര്യമുളള എ. നാസറുദ്ദീന്‍ വൈദ്യരെ ചടങ്ങിൽ ആദരിച്ചു. സിന്ധു. ബി.പി, ഇ.കെ. ഷാജി, സുരേന്ദ്രൻ. എസ്, ജയശീലൻ, ലിജി. ജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.