Saturday, January 18, 2025
Online Vartha
HomeKeralaമുൻമന്ത്രിയും മുസ്ലിം നേതാവുമായ കെ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മുൻമന്ത്രിയും മുസ്ലിം നേതാവുമായ കെ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

Online Vartha
Online Vartha
Online Vartha

മലപ്പുറം : മുൻ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ കെ. കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. താനൂരിലെ വീട്ടിലായിരുന്നു അന്ത്യം.മുസ്ലിം ലീഗ് സംസ്ഥാന എക്സിക്യുട്ടീവ് അംഗമായ അദ്ദേഹം പാർട്ടി മുൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 2004-ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.

 

1992-ലെ ഉപതിരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും 1996ലും 2001ലും തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എം.എൽ.എ ആയത്. താനൂർ പഞ്ചായത്ത് പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. മുസ്ലിംലീഗ് താനൂർ മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, തിരൂർ എം.എസ്.എം പോളിടെക്നിക് ഗവേർണിങ് ബോഡി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.ഖബറടക്കം ഞായറാഴ്ച രാത്രി 8.30ന് താനൂർ വടക്കേ ജുമുഅത്ത് പള്ളിയിൽ.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!