തിരുവനന്തപുരം : മൃഗശാലയിൽ പുതിയ അതിഥികൾ എത്തി.കുറുക്കൻ, മുതല , മരപ്പെട്ടി, കഴുതപ്പുലിയുമാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മൃഗശാലയിൽ എത്തിയ പുതിയ അതിഥികൾ ‘കർണാടകയിലെ ഷിമോഗമൃഗശാലയിൽ നിന്നാണ് കൊണ്ടുവന്നത്.അനിമൽ എക്സ്ചേഞ്ചിന്റെ ഭാഗമായി തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മുള്ളൻ പന്നി, ചീങ്കണ്ണി ,സൺ കോണിയൂർ തത്ത എന്നിവയെ ഷിമോഗ യിലേക്ക് നൽകി.മൂന്നുദിവസം മുമ്പ് കർണാടകയിൽ നിന്ന് മൃഗങ്ങളുമായി പുറപ്പെട്ട വാഹനം കഴിഞ്ഞദിവസം രാവിലെ യോട് തിരുവനന്തപുരത്തെത്തി.പുതിയതായി പണികഴിപ്പിച്ച ക്വാറന്റൈൻ കേന്ദ്രത്തിലാണ് ഈ മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്നത്.21 ദിവസത്തിനു ശേഷമാകും കാഴ്ചക്കാർക്ക് കാണാൻ കഴിയുന്ന തുറന്ന കൂട്ടിലേക്ക് ഇവയെ മാറ്റുക.മൂന്ന് കഴുതപ്പുലി,രണ്ട് മഗർമുതല,രണ്ടു കുറുക്കൻ ,രണ്ടു മരപ്പട്ടി എന്നിവരെയാണ് തിരുവനന്തപുരം മൃഗശാലയിൽ ഇപ്പോൾ എത്തിയിരിക്കുന്നത്