പിതൃക്കള്‍ക്കായി ബലി അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് ഇന്ന് രാവിലെ തന്നെ എത്തിയത്. കര്‍ക്കിടക വാവിന് പിതൃക്കള്‍ക്ക് ബലി അര്‍പ്പിച്ചാല്‍ അത് പിതൃപുണ്യമായി ഹിന്ദുമത വിശ്വാസികള്‍ കരുതുന്നു.തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ 8 സ്ഥലങ്ങളിലാണ് വാവുബലി തര്‍പ്പണം നടന്നത്. തിരുവനന്തപുരം ജില്ലയിലെ ശഖുമുഖം തീരത്ത് നടന്ന ബലിദർപ്പണം നടന്നു .തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ 2 മുതല്‍ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. വർക്കല ജനാർദന സ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ദേവസ്വം ബലി മണ്ഡപത്തിലും പുലർച്ചെ മൂന്നോടെ ബലിതർപ്പണ ചടങ്ങ് ആരംഭിച്ചു, ലൈസൻസ് നൽകി നൂറോളം പരികർമികളെയും ക്ഷേത്രം നിയോഗിച്ചിരുന്നത് കൊണ്ട് ചടങ്ങള്‍ സുഗമമായി നടന്നു.