കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി കേരളാ ബ്ലാസ്റ്റേഴ്സ് ഡയറക്ടര്‍ നിഖില്‍ നിമ്മഗദ്ദ. ക്ലബ്ബിനെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമായ ശ്രമനടക്കുന്നുണ്ടെന്ന് നിഖില്‍ നിമ്മഗദ്ദ എക്സ് പോസ്റ്റില്‍ പറഞ്ഞു. കൊച്ചിയിലെ പരിശീലന ഗ്രൗണ്ടിന്‍റെ കാര്യത്തിൽ ടീമിന് യാതൊരു ആശയക്കുഴപ്പമില്ലെന്നും മാനേജ്മെന്‍റിനു ലാഭക്കൊതി എന്ന ആരോപണം അസംബന്ധമാണെന്നും നിഖില്‍ പ്രതികരിച്ചു.
ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്‍റിനെയും ക്ലബ്ബിനെയും ലക്ഷ്യം വച്ചുള്ള തുടർച്ചയായ ആരോപണങ്ങൾക്കും വിമര്‍ശനങ്ങൾക്കും വ്യക്തത വരുത്താനാണ് ഈ പോസ്റ്റ്. ചിലർ ഞങ്ങളെ അവഹേളിക്കാൻ ബോധപൂര്‍വം പ്രചരിപ്പിക്കുന്ന അര്‍ധസത്യങ്ങളെക്കുറിച്ചും കിംവദന്തികളെക്കുറിച്ചും മറുപടി നല്‍കണമെന്ന് തോന്നി. എന്തുകൊണ്ടാണ് ഞങ്ങൾ ഇത്രയും കാലം മിണ്ടാതിരുന്നതെന്ന് ആരാധകര്‍ കരുതിയേക്കാം. പരിശീലന സൗകര്യങ്ങൾ, ടൈറ്റിൽ സ്പോൺസർമാർ, കിറ്റിംഗ് പങ്കാളികൾ തുടങ്ങിയവയെക്കുറിച്ച് ധാരണയാവുന്നതുവരെ ഒരു ക്ലബ്ബും അവയെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ നല്‍കാറില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഞങ്ങളുടെ മൗനത്തെക്കുറിച്ച് മോശമായ രീതിയിലുള്ള പ്രചാരണമാണ് ആരാധകര്‍ക്കിടയില്‍ നടന്നത്.പരിശീലന ഗ്രൗണ്ടുകളുടെ കാര്യത്തില്‍ ബ്ലാസ്റ്റേഴ്സിന് ആശങ്കയോ ആശയക്കുഴപ്പമോ ഇല്ല. എല്ലാ ഗ്രൗണ്ടുകളും മികച്ച നിലവാരത്തിലാണ് പരിപാലിക്കുന്നത്. പരിശീലന ഗ്രൗണ്ടുകളുടെ പേരിലും ക്ലബ്ബിന് പ്രശ്‌നങ്ങളൊന്നുമില്ല. പുറത്തു നിന്നുള്ള പ്രശ്നങ്ങള്‍ മാത്രമാണ് ഉള്ളത്. കൊച്ചിയിലെ മഴയും കൊൽക്കത്തയിലെ മത്സര സൗഹൃദ അന്തരീക്ഷവും കണക്കിലെടുത്താണ് ടീം ഓഗസ്റ്റ് അവസാനം വരെ കൊല്‍ക്കത്തയില്‍ തുടരാന്‍ തീരുമാനിച്ചത്