തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ സംഘർഷങ്ങൾ ഉണ്ടായ സാഹചര്യത്തിൽ വിദ്യാർഥി സംഘടനകൾക്ക്നിയന്ത്രണങ്ങൾ വർധിപ്പിക്കാൻ തീരുമാനവുമായി കേരള സർവകലാശാല .വൈകാതെ തന്നെ ക്യാമ്പസിൽ മുഴുവനായി ക്യാമറകൾ സ്ഥാപിക്കും.കൂടാതെ പ്രവേശനോത്സവത്തിന്റെ ഭാഗമായി സന്നാഹമോ സംഘംചേരലോ അനുവദിക്കില്ല.സംഘർഷം ഉണ്ടായ ദിവസംഎസ്എഫ്ഐയുടെയും കെഎസ്‌യുവിന്റെയുംനിരവധി പ്രവർത്തകർ ക്യാമ്പസിൽ ഉണ്ടായിരുന്നുവെന്ന് അധ്യാപക സമിതിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.നവാഗതരായ വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നതുമായി സംബന്ധിച്ച് ഇരു സംഘടനകളും മത്സരിച്ചാണ് തയ്യാറെടുപ്പുകൾ നടത്തിയത്. ഇതാണ് സംഘർഷത്തിലേക്ക് കലാശിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥി സംഘടനകൾക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള ആലോചന നടക്കുന്നത്. വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട്മാർഗ്ഗനിർദേശം കൊണ്ടുവരികയും സംഘടനകളുമായി ചർച്ച നടത്തുവാനാണ് തീരുമാനം