Tuesday, April 22, 2025
Online Vartha
HomeTrivandrum Cityകിഴക്കേകോട്ടയിലെ ശുചിമുറി കെ.എസ്.ആർ.റ്റി.സി. പൂട്ടിയ നടപടി ; റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

കിഴക്കേകോട്ടയിലെ ശുചിമുറി കെ.എസ്.ആർ.റ്റി.സി. പൂട്ടിയ നടപടി ; റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

Online Vartha
Online Vartha

തിരുവനന്തപുരം: കിഴക്കേകോട്ടയിലെ കെ.എസ്.ആർ.റ്റി.സി. ബസ് സ്റ്റാന്റ് പരിസരത്തുള്ള ശുചിമുറി പൂട്ടിയത് സംബന്ധിച്ച് കോർപ്പറേഷൻ സി.എം.ഡി. വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.അടിയന്തരമായി ഇക്കാര്യം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.

 

വയോധികരും സ്ത്രീകളും പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ നെട്ടോട്ടമോടുമ്പോൾ ബസ് സ്റ്റാന്റിനുള്ളിലുള്ള കെ.എസ്.ആർ.റ്റി.സി. ഓഫീസിലെ ജീവനക്കാർക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാണെന്ന് പരാതിയിൽ പറയുന്നു. ഇക്കാര്യത്തിൽ വിവിധ അധികാരകേന്ദ്രങ്ങളിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും പരാതിക്കാരൻ അറിയിച്ചു.

 

വിഴിഞ്ഞം കെ.എസ്.ആർ.റ്റി.സി. സ്റ്റാന്റിലെ ശുചിമുറിയും സമാനമായ രീതിയിൽ ഉദ്യോഗസ്ഥർ പൂട്ടിയിട്ടിരിക്കുന്നതായി പരാതിയിൽ പറയുന്നു. എം.എസ്. രവി അനുസ്മരണ അസോസിയേഷൻ ജനറൽ സെക്രട്ടറി വിഴിഞ്ഞം വിജയൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!