Wednesday, June 18, 2025
Online Vartha
HomeMovies11 വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു

11 വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു

Online Vartha

മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. 11 വർഷങ്ങൾക്കിപ്പുറം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താര രാജാക്കന്മാർ ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനു തുടക്കമാവുകയാണ്.

മോഹൻലാൽ ഇന്ന് കൊളംബോയിൽ വിമാനമിറങ്ങും. അടുത്തദിവസം കൊച്ചിയിൽ നിന്നും മമ്മൂട്ടിയും കൊളംബോയിൽ എത്തും. ഇരുവരും താമസിക്കുന്നതും ഒരേ ഹോട്ടലിൽ ആണ്.

ശ്രീലങ്ക, യുകെ, അസർബൈജാൻ, ദുബായ്, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് പുരോഗമിക്കുക. കരൺ ജോഹർ ചിത്രങ്ങളുടെ ക്യാമറമാനായ മാനുഷാണ് സിനിമയുടെ ഛായാഗ്രഹകൻ.

മമ്മൂട്ടിയും മോഹൻലാലും നായക വേഷത്തിൽ എത്തിയ ഒടുവിലത്തെ ചിത്രം 2008 റിലീസ് ചെയ്ത ട്വന്റി 20 ആയിരുന്നു. പിന്നീട് കടൽ കടന്നൊരു മാത്തുക്കുട്ടി(2013) യിലും ഇരുവരും ഒന്നിച്ചു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!