Thursday, October 10, 2024
Online Vartha
HomeSportsബാലൺ ഡി ഓർ പുരസ്കാരം പട്ടികയിൽ പുറത്തായി മെസ്സിയും റൊണാൾഡോയും

ബാലൺ ഡി ഓർ പുരസ്കാരം പട്ടികയിൽ പുറത്തായി മെസ്സിയും റൊണാൾഡോയും

Online Vartha
Online Vartha
Online Vartha

പാരീസ്: ഇക്കൊല്ലത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള സാധ്യത പട്ടിക പുറത്തുവിട്ടു. 30 താരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. റയൽ മാഡ്രിഡ് താരങ്ങളായ കിലിയൻ എംബാപ്പേ, വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്ഹാം, മാഞ്ചസ്റ്റർ സിറ്റി താരം ഏർലിങ് ഹാലൻഡ്, റോഡ്രി, ബാഴ്സലോണയുടെ സ്പാനിഷ് യുവ താരം ലാമിൻ യമാൽ, ഇംഗ്ലണ്ടിന്‍റെ ഹാരി കെയ്ൻ, അർജന്‍റീനയുടെ ലൗതാരോ മാർട്ടിനെസ്, എമി മാർട്ടിനെസ് എന്നിവർ പട്ടികയിലുണ്ട്.

സൂപ്പർ താരങ്ങളായ ലിയോണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പട്ടികയിൽ ഇടമില്ല. 2003 മുതൽ ഇതുവരെ ഇതാദ്യമായാണ് ഇരുവരും ഇല്ലാതെ ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള സാധ്യത പട്ടിക പുറത്തുവിടുന്നത്. മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരത്തിന് അർജന്‍റീനയുടെ എമിലിയാനോ മാർട്ടിനസ്, റയൽ മാഡ്രിഡിന്‍റെ ആന്ദ്രേ ലുനിൻ, പിഎസ് ജി യുടെ ഇറ്റാലിയൻ ഗോൾ കീപ്പർ ഡോണരുമ, ഡിഗോ കോസ്റ്റ, എന്നിവർ സാധ്യത പട്ടികയിലുണ്ട്.മികച്ച കോച്ചിനുള്ള പുരസ്കാരത്തിനും ഇത്തവണ വമ്പൻ മത്സരമാണ്. അർജന്‍റീനയുടെ ലിയോണൽ സ്കലോണി, മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോള, റയൽ മാഡ്രിഡിന്‍റെ കാർലോ അഞ്ചലോട്ടി, ബയർ ലെവർക്യൂസന്‍റെ സാബി അലോൻസോ എന്നിവർ ലിസ്റ്റിലുണ്ട്. മികച്ച യുവതാരത്തിനുള്ള പുരസ്കാരത്തിന് സ്പാനിഷ് താരം ലാമിൻ യമാൽ, അർജന്‍റീനയുടെ ഗർണാചോ, റയൽ മാഡ്രിഡിന്‍റെ തുർക്കിഷ് താരം അർദ്ര ഗുളർ എന്നിവരാണ് ലിസ്റ്റിലുള്ളത്. ഒക്‌ടോബർ 28 നാണ് പുരസ്കാര പ്രഖ്യാപന ചടങ്ങ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!