എന്‍ടിആറിനെ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ദേവര. ചിത്രത്തിന്റെ ഒന്നാം ഭാഗം സെപ്റ്റംബര്‍ 27-ന് തീയറ്ററുകളില്‍ എത്താനിരിക്കെ ആന്ധ്രാപ്രദേശ് സർക്കാർ സിനിമയുടെ ടിക്കറ്റ് നിരക്ക് വർധനയ്ക്കും സംസ്ഥാനത്തിനുള്ളിൽ സ്‌പെഷ്യൽ ഷോകൾ പ്രദർശിപ്പിക്കുന്നതിനും അംഗീകാരം നൽകി നോട്ടീസ് പുറപ്പെടുവിച്ചു.സർക്കാർ ഉത്തരവ് പ്രകാരം, ഉയർന്ന ക്ലാസ് ടിക്കറ്റുകൾക്ക് ഇപ്പോൾ 110 രൂപയും ലോവർ ക്ലാസ് ടിക്കറ്റുകൾക്ക് 60 രൂപയും മൾട്ടിപ്ലക്സ് ടിക്കറ്റുകൾക്ക് 135 രൂപയുമാണ് ഇപ്പോഴുള്ള നിരക്ക്. അതേസമയം, സ്പെഷ്യൽ ഷോകളും ഉണ്ടാകും. റിലീസ് ദിവസം അർധരാത്രി 12 മണി മുതൽ ചിത്രത്തിന്റെ ഷോ ആരംഭിക്കും. ദിവസേന ആറ് ഷോകൾ വരെ ഉണ്ടാകുമെന്നാണ് ഉത്തരവിൽ പറയുന്നത്.കൊരട്ടല ശിവയും എന്‍ടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആര്‍ട്ട്സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്.പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ദേവരയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ്. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലും ചിത്രം പുറത്തിറങ്ങും