ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) ടിവിഎസ് എന്‍ടോര്‍ക്ക് 125, റെയ്സ് എക്സ്പി സീരീസുകളില്‍ പുതിയ നിറങ്ങളുടെ വകഭേദങ്ങള്‍ അവതരിപ്പിച്ചു. വിവിധങ്ങളായ താല്‍പര്യമുള്ളവര്‍ക്ക് തെരഞ്ഞെടുപ്പിനു സഹായകമായ രീതിയിലാണിതിന്‍റെ അവതരണം എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. സ്റ്റൈലും പ്രകടനവും കൂടിച്ചേര്‍ന്ന താല്‍പര്യമുള്ള യുവ പ്രൊഫഷണലുകളെയാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125 ലക്ഷ്യമിടുന്നത്. സാഹസിക തല്‍പരര്‍ക്കും മികച്ച പവറും പ്രകടനവും ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടിയാണ് റെയ്സ് എക്സ്പി അവതരിപ്പിച്ചതെന്ന് ടിവിഎസ് പറയുന്നു. ടിവിഎസ് എന്‍ടോര്‍ക്ക് 125, ടിവിഎസ് എന്‍ടോര്‍ക്ക് റെയ്സ് എക്സ്പി ബ്ലാക്ക് എന്നിവയുടെ പുതിയ വകഭേദങ്ങള്‍ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഇന്ത്യയില്‍ ഉടനീളമുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. ടിവിഎസ് എന്‍ടോര്‍ക്ക് 125-ന് 95,150 രൂപയും, ടിവിഎസ് എന്‍ടോര്‍ക്ക് റെയ്സ് എക്സ്പിക്ക് 101,121 രൂപയുമാണ് കേരളത്തിലെ എക്സ് ഷോറൂം വില
ആധുനികവും ലളിതവുമായ ഉല്‍പന്ന രൂപകല്‍പനകളുമായി ഉപഭോക്തൃ താല്‍പര്യങ്ങളില്‍ ശ്രദ്ധേയമായ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അതുകൊണ്ടു തന്നെ ടര്‍ക്കോയ്സ്, ഹാര്‍ലെക്വിന്‍ ബ്ലൂ, നാര്‍ഡോ ഗ്രേ എന്നീ മൂന്ന് ആകര്‍ഷക നിറങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125 അവതരിപ്പിക്കുന്നതെന്നും കമ്പനി പറയുന്നു. ടിവിഎസ് എന്‍ടോര്‍ക് റേസ് എക്സ്പി, മാറ്റ്, ഗ്ലോസി പിയാനോ ബ്ലാക്ക് മുതല്‍ കറുപ്പില്‍ ഒന്നിലധികം ടെക്സ്ചറുകള്‍ സംയോജിപ്പിച്ച് മാറ്റ് ബ്ലാക്ക് സ്പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി