നെടുമങ്ങാട്: പിരപ്പൻകോട് എൽ.പി. സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്ന് ഒരു കോടി 35 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ജി.ആർ. അനിൽ എം.എൽ.എ. നിർവ്വഹിച്ചു. പത്ത് പുതിയ ക്ലാസ് മുറികളടങ്ങിയ മന്ദിരമാണ് സ്കൂളിൽ സജ്ജമാക്കിയിരിക്കുന്നത്.
മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. ശാന്തകുമാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ. അനിൽ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്തംഗം പി.വി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി, വാർഡ് മെമ്പർ ശോഭന കുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ നസീജാ ബീവി, ഷീബ റ്റി., കോലിയക്കോട് മഹേന്ദ്രൻ,രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരായ ആർ.എസ്. സുനിൽ , നുജുമുദീൻ സ്കൂൾ ഹെഡ്മാസ്റ്റർ നാസറുദ്ദീൻ മാണിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ഡി. ജോയ് എന്നിവർ സംസാരിച്ചു.








