പലരുടെ നിത്യജീവിതത്തിൽ ദഹനപ്രശ്‌നങ്ങള്‍ പല വിധമാണ്. ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി തുടങ്ങിയവയൊക്കെ അലട്ടുന്ന പ്രശ്നങ്ങളാണ്. ഇത്തരത്തില്‍ വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില സുഗന്ധവ്യഞ്ജനങ്ങൾ ഇവയാണ്
1. ജീരകം
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യജ്ഞനമാണ് ജീരകം. ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി ഓക്സിഡന്റുകളും അടങ്ങിയ ജീരകം ദഹനം എളുപ്പമാക്കാനും ഗ്യാസ്ട്രബിൾ, അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങളെ തടയാനും വയര്‍ വീര്‍ക്കുന്നത് തടയാനും സഹായിക്കും. ഇതിനായി ജീരക വെള്ളമോ ജീരകമിട്ട ചായയോ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
2. പെരുംജീരകം
പെരുംജീരകത്തില്‍ അടങ്ങിയിട്ടുള്ള പിനെൻ, ലിമോണീൻ, കാർവോൺ തുടങ്ങിയ ഘടകങ്ങള്‍ ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും.
3. ഗ്രാമ്പൂ.
നിരവധി ഔഷധ ഗുണമുളള ഒന്നാണ് ഗ്രാമ്പൂ. ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുള്ള ഗ്രാമ്പൂ
ഭക്ഷണം കഴിച്ചതിന് ശേഷം കഴിക്കുന്നത് അസിഡിറ്റിയെ ചെറുക്കാനും ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
4. ഇഞ്ചി
ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ വയര്‍ വീര്‍ക്കുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാമും സഹായിക്കും.
5. പെപ്പർമിന്‍റ്
ദഹന പ്രശ്നങ്ങൾ ശമിപ്പിക്കാൻ സഹായിക്കുന്നതിന് പെപ്പർമിന്‍റും സഹായിക്കും.
6. കറുവപ്പട്ട
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഭക്ഷണങ്ങള്‍ക്ക് രുചിയും സ്വാദും കൂട്ടാൻ കറുവപ്പട്ട ഉപയോഗിക്കാറുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ഗ്യാസ് കയറി വയര്‍ വീര്‍ത്തിരിക്കുന്നതിനെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും