Monday, September 16, 2024
Online Vartha
HomeSportsസഞ്ജുവിൻ്റെ ടീമിനെ പരീശീലിപ്പിക്കാൻ രാഹുൽ ദ്രാവിഡ് ; രാജസ്ഥാൻ റോയൽസുമായി ദ്രാവിഡ് കരാർ ഒപ്പിട്ടു.

സഞ്ജുവിൻ്റെ ടീമിനെ പരീശീലിപ്പിക്കാൻ രാഹുൽ ദ്രാവിഡ് ; രാജസ്ഥാൻ റോയൽസുമായി ദ്രാവിഡ് കരാർ ഒപ്പിട്ടു.

Online Vartha
Online Vartha
Online Vartha

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലകനായി ഇന്ത്യൻ ടീം മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ദ്രാവിഡ് വീണ്ടും ഐപിഎല്ലില്‍ പരിശീലകനായി തിരിച്ചെത്തുന്നത്. അടുത്ത സീസണിലേക്കാണ് ദ്രാവിഡ് രാജസ്ഥാന്‍റെ പരിശീലകനായി കരാറൊപ്പിട്ടതെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ദ്രാവിഡിന്‍റെ സഹപരിശീലകനായി ഇന്ത്യൻ ടീം മുൻ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡിനെ എത്തിക്കാനും രാജസ്ഥാന്‍ ശ്രമിക്കുന്നുണ്ട്.ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തേണ്ട താരങ്ങള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ ദ്രാവിഡ് അടുത്തിടെ ടീം മാനേജ്‌മെന്‍റുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജസ്ഥാന്‍ റോയല്‍സിന്‍റെ മുന്‍ മെന്‍ററും ഡയറക്ടറും കൂടിയാണ് രാഹുല്‍ ദ്രാവിഡ്. മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡ് 2013ല്‍ ടീമിനെ ചാമ്പ്യന്‍സ് ലീഗ് ടി20 ഫൈനലിലേക്ക് നയിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!