തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിയാൻ മണിക്കൂറുകൾ മാത്രം. നാളെ രാവിലെ 9 മണിയ്ക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ ഉദ്ഘാടന പരിപാടിയോടെയാണ് കലോത്സവം ആരംഭിക്കുന്നത്. ജനുവരി നാലിന് ആരംഭിക്കുന്ന കലോത്സവം ജനുവരി എട്ടിന് അവസാനിക്കും.
തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. 15000ത്തിലധികം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കാനായെത്തുന്നത്. പ്രധാന വേദിയായി സെൻട്രൽ സ്റ്റേഡിയമാണ് നിശ്ചയിച്ചിട്ടുള്ളത്. 30 ഗ്രീൻ റൂം, 40 ഓളം ശുചിമുറികൾ, ഫിൽറ്റർ ചെയ്ത ശുദ്ധജലം ലഭിക്കുന്ന പൈപ്പ് കണക്ഷനുകൾ അടക്കം അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടുള്ള തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം ആണ് പ്രധാന വേദിയാകുന്നത്.
മത്സരവേദികൾക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. എട്ടു വർഷത്തിന് ശേഷമാണ് തലസ്ഥാനത്ത് സ്കൂൾ കലോത്സവം നടക്കുന്നത്. സെൻട്രൽ സ്റ്റേഡിയം, .ഗവ. വിമൻസ് കോളേജ് ഓഡിറ്റോറിയം- വഴുതക്കാട്, ടാഗോർ തിയേറ്റർ, വഴുതക്കാട്, കാർത്തിക തിരുനാൾ തിയേറ്റർ – ഈസ്റ്റ് ഫോർട്ട്, ഗവ.എച്ച്എസ്എസ് – മണക്കാട്, എസ്.ടി. ജോസഫ്സ് എച്ച്എസ്എസ്, ഗവ. ഗേൾസ് എച്ച്എസ്എസ് പട്ടം, നിർമ്മല ഭവൻ എച്ച്എസ്എസ് കവഡിയാർ, കോട്ടൺ ഹിൽ എച്ച്എസ് ഓഡിറ്റോറിയം, സ്വാതി തിരുനാൾ മ്യൂസിക് കോളേജ്-തൈക്കാട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സ് ഹാൾ – വെള്ളയമ്പലം, പൂജപുര കൾച്ചറൽ സെൻ്റർ, കാർമൽ എച്ച്എസ്എസ് ഓഡിറ്റോറിയം, ഭാരത് ഭവൻ – തൈക്കാട്, നിശാഗന്ധി ഓഡിറ്റോറിയം – കനകക്കുന്ന്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ഹാൾ-വഴുതക്കാട്, ഗവ. മോഡൽ എച്ച്എസ്എസ്- തൈക്കാട്, ഗവ. മോഡൽ എൽപിഎസ് – തൈക്കാട്, അയ്യങ്കാളി ഹാൾ – പാളയം, ഗവ. HSS CHALA, ഗവ. മോഡൽ എച്ച്എസ്എസ് തൈക്കാട് , ഗവ. മോഡൽ എച്ച്എസ്എസ് തൈക്കാട് (ക്ലാസ് റൂം) എന്നിവിടങ്ങളിലാണ് വേദികൾ ഒരുക്കിയിട്ടുള്ളത്.